Skip to main content

രണ്ടാം ഗഡു ഫീസടക്കണം

        സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്മെന്റ് കോഴ്സ് ആദ്യ ബാച്ചിൽ പ്രവേശനം നേടി കോഴ്സ് ഫീസിന്റെ ഒന്നാം ഗഡു മാത്രം അടച്ച പഠിതാക്കൾക്ക് രണ്ടാം ഗഡു ഫീസ് അടയ്ക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കോഴ്സ് ഫീസിന്റെ രണ്ടാം ഗഡു പിഴ കൂടാതെ ജൂലൈ 7 മുതൽ 21 വരെയും 100 രൂപ പിഴയോടുകൂടി 30 വരെയും www.scolekerala.org യിൽ ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്മെന്റ് ” ലിങ്ക് മുഖേന ഓൺലൈനായി അടയ്ക്കാം. ഫീസ് അടച്ച രസീത് സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.

പി.എൻ.എക്സ് 3102/2025

date