Skip to main content

ആധാര്‍ അപ്ഡേഷന്‍ നടത്തണം

കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍ ഒഴികെയുള്ള അംഗങ്ങള്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെ ആധാര്‍ അപ്ഡേഷന്‍ നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, മൊബൈല്‍ നമ്പര്‍, ക്ഷേമനിധി അംഗത്വകാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ജൂലൈ 31 നകം അപ്ഡേഷന്‍ നടത്താം. ഫോണ്‍: 0497 2706306

date