Post Category
നിപയും മറ്റ് ജന്തുജന്യ രോഗങ്ങളും – പ്രതിരോധ മാർഗങ്ങളുടെ സംയോജനം അന്താരാഷ്ട്ര കോൺഫറൻസ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി വേൾഡ് സൂണോട്ടിക് ദിവസത്തിന്റെ ഭാഗമായി ജൂലൈ 11 വെള്ളിയാഴ്ച തോന്നയ്ക്കലിലുള്ള കാമ്പസിൽ നിപയും മറ്റ് ജന്തുജന്യ രോഗങ്ങളും – പ്രതിരോധ മാർഗങ്ങളുടെ സംയോജനം എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടത്തും.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പകർച്ചവ്യാധി രോഗ വകുപ്പിന്റെയും കേരള വൺ ഹൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ആൻഡ് റെസിലിയൻസിന്റെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ദേശീയ തലത്തിലുള്ള വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തും.
സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 10 ന് മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർഥികൾക്കായി ഒരു പോസ്റ്റർ അവതരണ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങൾ https://iav.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 9.
പി.എൻ.എക്സ് 3106/2025
date
- Log in to post comments