ക്ലസ്റ്റര്‍തലത്തില്‍ ഇ സൈക്കിള്‍ വിതരണം ചെയ്തു
പയ്യാവൂര്‍ ക്ലസ്റ്ററില്‍ വിതരണത്തിനായി എത്തിച്ച ഇ സൈക്കിളുകളുടെ വിതരണോദ്ഘടനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവിയര്‍ നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരായ 120 പേര്‍ക്കാണ് സൈക്കിള്‍ നല്‍കിയത്. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷയായി. മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്മെന്റിന്റെ നെറ്റ് സീറോ എമിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരുമായി സംയോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ സൈക്കിള്‍ വിതരണം ചെയ്യുന്നത്. വനിതകളുടെ കാര്യശേഷി, സംരംഭകത്വ വികസനം, യാത്രാ ചെലവ് കുറയ്ക്കല്‍, മറ്റു വരുമാന വര്‍ദ്ധനവ് എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. പയ്യാവൂര്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ ബിന്ദു ശിവദാസ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സുജന തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments