പ്രോജക്ട് അസിസ്റ്റന്റ് നിയമനം
കൊടകര ബ്ലോക്ക് പഞ്ചായത്തിലേക്ക് 15-ാം ധനകാര്യ കമ്മീഷന് ഗ്രാന്റ് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്നതിനുമായി ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.
18 നും 30 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടിവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ഉണ്ടായിരിക്കും.
സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്ട്രോളര്/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ്/ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ തപാലിലോ ജൂലൈ 14 നകം ലഭ്യമാക്കണം. വിലാസം സെക്രട്ടറി, കൊടകര ബ്ലോക്ക് പഞ്ചായത്ത്, പുതുക്കാട് പി.ഒ. 680301. ഫോണ്‍: 0480 2751462.
- Log in to post comments