Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

 

 

ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ ഹെല്‍ത്ത് ഗ്രാന്റ് സ്പില്‍ ഓവറായി ഉള്‍പ്പെടുത്തിയ 40 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. കോര്‍പ്പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവയുടെ 2025-26 വര്‍ഷത്തെ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി ഭേദഗതികള്‍ക്കും ഡി.പി.സി അംഗീകാരം നല്‍കി. 

 

ഭിന്നശേഷിക്കാരുടെ ഡാറ്റ കൃത്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അതത് വര്‍ഷങ്ങളില്‍ തന്നെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്താനും ആസൂത്രണ സമിതി നിര്‍ദ്ദേശം നല്‍കി. 

 

 ചാലക്കുടി നഗരസഭയുടെ 2025-26 വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ 2025-26 പദ്ധതി നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗം ചേരുന്നതിന് വേദി, തീയതി, സമയം എന്നിവ നിശ്ചയിക്കുന്നതിന് ഡി.പി.സി അംഗങ്ങളേയും ഉദ്യോഗസ്ഥരേയും യോഗം ചുമതലപ്പെടുത്തി.

 

ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ. വിദ്യ, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date