ബ്രെയില്‍ സാക്ഷരതാ ശില്പശാല സംഘടിപ്പിച്ചു
ജന്മനാ കാഴ്ച പരിമിതിയുള്ളവര്ക്കൊപ്പം കാഴ്ചശേഷി നഷ്ട്ടപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ബ്രെയില്‍ ലിപി പഠനം സജീവമാക്കണമെന്ന് 'ദീപ്തി' ബ്രെയില്‍ സാക്ഷരതാ ശില്പശാല അഭിപ്രായപ്പെട്ടു. സംസ്ഥാന സാക്ഷരതാ മിഷന് കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് അധ്യാപക ഫോറവുമായി ചേര്‍ന്ന് സാക്ഷരതാ മിഷന് ഹാളില്‍ സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സാക്ഷരതാ മിഷന് അസി. ഡയറക്ടര്‍ ലിജോ ജോര്‍ജ് അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, കെഎഫ്ബി അധ്യാപക ഫോറം പ്രസിഡന്റ് എം സുധീര്‍, സാക്ഷരതാമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് തുടങ്ങിയവര്‍ ശില്പശാലക്ക് നേതൃത്വം നല്കി.
ദീപ്തി ബ്രെയില്‍ സാക്ഷരതാ പദ്ധതി പഠിതാക്കളുടെ പഠന മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ക്ക് ശില്പശാല രൂപം നല്കി.
വായന, എഴുത്ത്, പൊതുവിജ്ഞാനം, പ്രായോഗിക ഗണിതം എന്നിവയോടൊപ്പം വാചിക പ്രകടനവും മൂല്യനിര്‍ണയത്തില്‍ പരിഗണിക്കും.
- Log in to post comments