ഫുട്‌ബോള്‍ അക്കാദമി സെലക്ഷന്‍
സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള അരീക്കോട് ഫുട്‌ബോള്‍ അക്കാദമിയിലേക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള സംസ്ഥാനതല സെലക്ഷന്‍ ജൂലൈ 7ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. 2025-26 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും ഒന്‍പത്, പത്ത്, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. നിലവില്‍ ഏഴ്, എട്ട് ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്കാണ് (നിലവില്‍ ആറ്, ഏഴ് ക്ലാസ്സ് കഴിഞ്ഞവര്‍) സ്‌കൂള്‍ അക്കാദമിയിലേക്ക് സെലക്ഷന് യോഗ്യതയുള്ളത്. പ്ലസ് വണ്‍ സെലക്ഷന് മിനിമം സബ് ജില്ലാതലത്തിലും ഒന്‍പത്, പത്ത്, ക്ലാസുകളിലേക്ക് സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാം.സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നു എന്ന് തെളിയിക്കുന്നതിന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പൽ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അതത് കായിക ഇനത്തില്‍ മികവ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സെലക്ഷന്‍ സമയത്ത് കൊണ്ടുവരണം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 7ന് രാവിലെ ഏഴിന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895587321
- Log in to post comments