*കേര- ഉത്പാദക സഖ്യങ്ങള്‍ക്ക് ബോധവത്ക്കരണ സെമിനാര്‍ നടത്തി*
കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും കാലാവസ്ഥാനുസൃത കൃഷി രീതികളിലൂടെ ഉത്പാദന വര്‍ദ്ധനവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേര(കേരള ക്ലൈമറ്റ് അഗ്രി വാല്യൂ ചെയിന്‍ മോഡണൈസേഷന്‍ പ്രോജക്ട് ) ഉത്പാദക സഖ്യങ്ങള്‍ക്ക് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍, അഗ്രി ബിസിനസ് വിദഗ്ധര്‍, കര്‍ഷക സംഘങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്കിടയില്‍ പരസ്പര സഹകരണവും പങ്കാളിത്തവും വളര്‍ത്തി ബി ടു ബി മീറ്റും സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിച്ച് വിപണി ബന്ധം മെച്ചപ്പെടുത്താന്‍ ചെറുകിട കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനികള്‍, മൂല്യവര്‍ദ്ധിത ശൃംഖലയിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഓഷന്‍ ഹോട്ടലില്‍ നടന്ന സെമിനാര്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗ്ഗീസ് അധ്യക്ഷനായ പരിപാടിയില്‍ ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ എ.ആര്‍ സുരേഷ്, ജില്ലാ വ്യവസായ കേന്ദ്ര ഡെപ്യൂട്ടി റജിസ്ട്രാര്‍ പി. എസ് കലാവതി, കണ്ണൂര്‍ ആര്‍പിഎംയു ഡെപ്യൂട്ടി റീജിയണല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ഷീന, കണ്ണൂര്‍ ആര്‍പിഎംയു പ്രൊജക്റ്റ് മാനേജര്‍ കെ.കെ ആദര്‍ശ്, ഡോ. എസ് യമുന, ജേക്കബ് ജോയ്, കെ. സ്മിത ഹരിദാസ്, എം അമര്‍ മഹേശ്വര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments