Skip to main content

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സർക്കാർ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ പിന്നാക്ക വിഭാഗം(ഒ.ബി.സി) വിദ്യാർഥിനികൾക്ക് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന പ്രത്യേക ധനസഹായം അനുവദിയ്ക്കുന്ന സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ജൂലൈ ഒന്ന് മുതൽ 31 വരെ അപേക്ഷിക്കാം. സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥിനികൾ കോഴ്‌സ് ആരംഭിച്ച് രണ്ടു മാസത്തിനകം www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന അപേക്ഷ നൽകണം. മുൻവർഷം അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ ഇ-ഗ്രാന്റ്സ് മുഖേന അപേക്ഷ പുതുക്കണം. വിശദാംശങ്ങൾക്കായി www.egrantz.kerala.gov.in.,  www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുകയോ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണം. ഫോൺ: 0484-2983130.

date