വ്യക്തിഗതഗുണഭോക്തൃ ധനസഹായപദ്ധതികള്‍ക്ക് അപേക്ഷിക്കാം
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനവും ക്ഷേമവും ലക്ഷ്യമാക്കി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ വ്യക്തിഗതഗുണഭോക്ത്യ പദ്ധതികളില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
1. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍/താമസ സൗകര്യം കണ്ടെത്തുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി
വീടുകളില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 4000 രൂപ എന്ന നിരക്കില്‍ ഹോസ്റ്റല്‍ സൗകര്യം/താമസസൗകര്യം ലഭ്യമാക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി.
2 ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി
സ്‌കൂളിലും ഹയര്‍ സെക്കന്ററിയിലും കോളേജിലും പഠിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം പ്രതിമാസം 1000 രൂപയും 1500 രൂപയും 2000 രൂപയും 10 മാസത്തേക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി.
3. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള ചികിത്സ സഹായ പദ്ധതി - കരുതല്‍
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ ധനസഹായം നല്‍കുന്ന പദ്ധതി.
4. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് ധനസഹായ പദ്ധതി- യത്നം
വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 6 മാസം വരെയുള്ള പരിശീലനത്തിന് 6000 രൂപയും സ്റ്റൈഫന്റ് ഇനത്തില്‍ ഒറ്റത്തവണയായി 2500 രൂപയും പി.എസ്.സി. യൂ.പി.എസ്.സി. ബാങ്ക് സര്‍വീസ്, ആര്‍ആര്‍ബി, യു.ജി.സി. നെറ്റ്/ ജെ.ആര്‍. എഫ്. കാറ്റ്/മാറ്റ് തുടങ്ങിയ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് കോഴ്‌സ് ഫീസ് ഒരു വര്‍ഷത്തേക്ക് പരമാവധി 20,000 രൂപയും സ്റ്റൈഫന്റ് ഇനത്തില്‍ പ്രതിമാസം 2,000 രൂപ വീതം പരമാവധി 10 മാസത്തേക്കും അനുവദിക്കും.
കരുതല്‍ പദ്ധതിക്ക് ഒഴികെയുള്ളവക്ക് സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ (suneethi.sjd.kerala.gov.in )മുഖേന ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഫോണ്‍ 04862228160. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം.
- Log in to post comments