Skip to main content

അറിയിപ്പുകൾ

സ്വയംതൊഴില്‍ വായ്പാ പദ്ധതി

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്‌റു/മള്‍ട്ടിപര്‍പ്പസ്, ശരണ്യ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരും അശരണരുമായ വനിതകള്‍ക്കുള്ള പലിശരഹിത വായ്പ) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്ത് ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന പദ്ധതികളില്‍ 20 മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. അപേക്ഷാ ഫോമുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍നിന്ന് സൗജന്യമായി ലഭിക്കും. ഫോണ്‍: 0495 2370179. 

ഓണ്‍ലൈന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു 

ഐഎച്ച്ആര്‍ഡിയുടെ കുണ്ടറ എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ ജൂലൈ ഒമ്പത് മുതല്‍ 15 വരെ നടത്തുന്ന എബിസീസ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റിങ് എഐ എന്നിവയെക്കുറിച്ച് അടിസ്ഥാന ധാരണ നല്‍കുന്ന കോഴ്‌സില്‍ എഐയുടെ പ്രധാന ആശയങ്ങള്‍, എഐ ആപ്ലിക്കേഷനുകളുടെ മേഖലകള്‍, ഇമേജ്, ഓഡിയോ, കോഡ് ജനറേഷന്‍ എന്നിവയും ഉള്‍പ്പെടും. രജിസ്ട്രേഷന്‍ ഫീസ്: 750+ജിഎസ്ടി. ഫോണ്‍: 8547005090.

അസി. പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത: എംടെക് ഒന്നാം ക്ലാസ് ബിരുദം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ പത്തിന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0496 2536125, 9995199106.

ടെണ്ടര്‍ ക്ഷണിച്ചു

വടകര ജില്ലാ ആശുപത്രിയിലെ പ്രവര്‍ത്തനരഹിതമായ ബ്രോങ്കോസ്‌കോപ്പി മെഷിന്‍ റിപ്പയര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. സൂപ്രണ്ട്, ഗവ. ജില്ലാ ആശുപത്രി, വടകര എന്ന വിലാസത്തില്‍ ജൂലൈ 24 ഉച്ചക്ക് രണ്ടിന് മുമ്പ് ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0496 2524259.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖത്ത് സൂക്ഷിച്ച ഉപയോഗശൂന്യമായ ഇരുമ്പ് സാധനസാമഗ്രികള്‍ വില്‍ക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തില്‍ ജൂലൈ 18ന് ഉച്ചക്ക് ഒരു മണിക്കകം ക്വട്ടേഷന്‍  ലഭിക്കണം. ഫോണ്‍: 0495 2414863, 2418610.

date