തീര്‍ഥാടന യാത്രകളുമായി ബഡ്ജറ്റ് ടൂറിസം സെല്‍
കര്‍ക്കിടകത്തില്‍ പ്രത്യേക തീര്‍ഥാടന യാത്രകള്‍ ഒരുക്കി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യയോടൊപ്പം പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനത്തിനുമാണ് അവസരം.
ജൂലൈ 19 ന് രാവിലെ അഞ്ചിന് തുടങ്ങുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശന യാത്രക്ക് ബുക്കിംഗ് ആരംഭിച്ചു. ആറന്മുള വള്ളസദ്യയിലെ ചടങ്ങുകള്‍ കാണാനും, 44 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയിലും തീര്‍ഥാടകര്‍ക്ക് പങ്കെടുക്കാം. പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ നിര്‍മാണവും കാണാം. തൃച്ചിറ്റാറ്റ്, തൃപുലിയൂര്‍, തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവയാണ് യാത്രയില്‍ ഉള്‍പെടുത്തിയ ക്ഷേത്രങ്ങള്‍. മുതുകുളം പാണ്ഡവന്‍കാവ് ദുര്‍ഗാ ദേവി ക്ഷേത്രവും, കവിയൂര്‍ തൃക്കാകുടി ഗുഹാക്ഷേത്രവും സന്ദര്‍ശിക്കാം. നിരക്ക് 990 രൂപ.
ഓഗസ്റ്റ് മൂന്ന്, ഒന്‍പത്, 10 തീയതികളില്‍ കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നും കോട്ടയത്തെക്കുള്ള നാലമ്പല തീര്‍ഥാടന യാത്ര പുറപ്പെടുന്നത്. ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌നന ക്ഷേത്രങ്ങളിലെ ദര്‍ശനം കൂടാതെ രാമപുരത്തെ ശ്രീ രാമസ്വാമി ക്ഷേത്രം, കുടപ്പലം ശ്രീ ലക്ഷ്മണ സ്വാമി, അമനകര ശ്രീ ഭരത സ്വാമി, മേതിരി ശ്രീ ശത്രുഘ്‌നന സ്വാമി ക്ഷേത്രങ്ങളും യാത്രയില്‍ ഉള്‍പ്പെടുന്നു. കെ.എസ്.ആര്‍.ടി.സി മുഖേന എത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യവും ലഭ്യമാണ്. നിരക്ക്- 700 രൂപ. ബുക്കിംഗിനായി: 8921950903, 8129580903, 9188933734.
- Log in to post comments