Skip to main content

പലിശരഹിത വായ്പ

ഫിഷറീസ് വകുപ്പ് സാഫ് മുഖേന മത്സ്യതൊഴിലാളി വനിതകള്‍ അടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെ.എല്‍.ജി) കളില്‍ നിന്നും പലിശരഹിത വായ്പ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും എഫ്.എഫ്.ആറില്‍ ഉള്‍പ്പെട്ടവരുമാകണം. മത്സ്യകച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് മുന്‍ഗണന. പീലിംഗ്, മത്സ്യം ഉണക്കല്‍, സംസ്‌ക്കരണം എന്നീ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ഒന്നാംഘട്ടമായി ഒരംഗത്തിന് 10,000 രൂപയും ഗ്രൂപ്പിന് 50,000 രൂപയുമാണ് പലിശ രഹിത വായ്പയായി അനുവദിക്കുന്നത്. ജില്ലയിലെ മത്സ്യഭവനുകള്‍, ശക്തികുളങ്ങര സാഫ് നോഡല്‍ ഓഫീസ്, www.safkerala.org യില്‍ അപേക്ഷ ലഭിക്കും. അവസാന തീയതി ജൂലൈ 21. ഫോണ്‍: 9495681198, 8547783211.
 

date