അറിയിപ്പുകൾ
*വാക്-ഇൻ-ഇന്റർവ്യൂ*
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ (ഗസ്റ്റ്)- മലയാളം തസ്‌തികയിൽ നിയമനം നടത്തുന്നു. ജൂലൈ ഏഴിന് രാവിലെ 11 ന് തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. മലയാളത്തിൽ ബിരുദാനന്തര ബിരുദവും, യൂജിസി നെറ്റ്, അധ്യാപന പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, കോപ്പിയും, ബയോഡാറ്റയും സഹിതം വാക്ക്-ഇൻ-ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ : 0497 2835390
*മഹാരാജാസ് കോളേജിൽ സീറ്റ് ഒഴിവ്*
മഹാരാജാസ് കോളേജിലെ വിവിധ ഒന്നാംവർഷ ബിരുദ / ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ എസ് സി, എസ് ടി, ട്രാൻസ്ജെൻഡർ എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് (സ്പെഷ്യൽ അലോട്ട്മെ൯്റ്) അപേക്ഷ ക്ഷണിച്ചു. ജൂലൈ നാലു മുതൽ ജൂലൈ ഏഴിന് വൈകിട്ട് മൂന്നു വരെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കണം. അടുത്ത ദിവസം റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കും. മേൽ വിഭാഗങ്ങളിൽ നിലവിലുള്ളതും ഉണ്ടാവാനിടയുള്ളതുമായ ഒഴിവുകളിൽ ആ റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുക. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് (maharajas.kreap.co.in).
*പി ജി പ്രവേശനം*
ഐ എച് ആർ ഡി യുടെ കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ് മാവേലിക്കരയിൽ പി ജി പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക് അപേക്ഷിക്കാം. എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം എസ് സി ഇലക്ട്രോണിക്സ്, എം കോം ഫിനാൻസ് എന്നീ കോഴ്സുകളിലാണ് പ്രവേശനം നേടാൻ കഴിയുക. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ : 8547005046, 9562771381, 9447032077, 0479 2304494.
*അപേക്ഷ ക്ഷണിച്ചു*
ജൂലൈ ഒമ്പത് മുതൽ 15 വരെ നടത്തുന്ന എബിസി യുടെ ആർട്ടിഫിഷ്യൽ ഇ൯്റലിജ൯സ് (ABC's of Artificial Intelligence) അഞ്ച് ദിവസത്തെ ഓൺലൈ൯ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജ൯സ്, ജനറേറ്റിംഗ് എ ഐ എന്നിവയെക്കുറിച്ചുള്ള ഒരു അടിസ്ഥാന ധാരണ നൽകുന്ന പ്രസ്തുത കോഴ്‌സിൽ എ ഐ യുടെ പ്രധാന ആശയങ്ങൾ, എ ഐ ആപ്ലിക്കേഷനുകളുടെ മേഖലകൾ കൂടാതെ ഇമേജ്, ഓഡിയോ ആ൯്റ് കോഡ് ജനറേഷ൯ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ- 8547005090.
*അപേക്ഷ ക്ഷണിച്ചു*
സർക്കാർ/സർക്കാർ എയ്‌ഡഡ് കോളേജുകളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയ്ക്ക് (2025-26) അപേക്ഷ ക്ഷണിച്ചു.
ഇ-ഗ്രാൻറ്സ് പോർട്ടൽ മുഖേന 2025 ജൂലൈ ഒന്നു മുതൽ 31 വരെ അപേക്ഷ സമർപ്പിക്കാം. സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥിനികൾ കോഴ്‌സ് ആരംഭിച്ച് രണ്ടു മാസത്തിനകം www.egrantz.kerala.gov.in വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുൻവർഷത്തെ അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ ഇ-ഗ്രാൻറ്സ് മുഖേന അപേക്ഷ പുതുക്കേണ്ടതാണ്. വിശദാംശങ്ങൾ www.egrantz.kerala.gov.in. , www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാം.
ഫോൺ - എറണാകുളം മേഖലാ ആഫീസ് - 0484 - 2983130.
*വാക്ക്-ഇൻ -ഇന്റർവ്യൂ*
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇൻ്റർവ്യൂ ജൂലൈ 14 ന് രാവിലെ 11-ന് പ്രിൻസിപ്പാളിൻ്റെ ഓഫീസിൽ നടക്കും. പ്രായം: 40 വയസിനു താഴെ.
യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ/എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി/സൈക്കോളജിയിൽ എംഎസ്‌സി. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ക്ലിനിക്കൽ സൈക്കോളജിയിൽ രജിസ്ട്രേഷൻ/ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ/എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി/സൈക്കോളജിയിൽ എംഎസ്‌സി. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ക്ലിനിക്കൽ സൈക്കോളജിയിൽ രജിസ്ട്രേഷൻ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ ഓരോ പകർപ്പ് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
*അപേക്ഷ ദീർഘിപ്പിച്ചു*
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലും ടെക്നോളജി - കണ്ണൂർ ഹാന്റ്ലൂം & ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന്റെ രണ്ടാംവർഷ ലാറ്ററൽ എൻട്രി അപേക്ഷ ജൂലൈ 10 വരെ ദീർഘിപ്പിച്ചു.
സയൻസ് ഗ്രൂപ്പിൽ മാത്തമാറ്റിക്സ്, ഫിസിക്സ‌്, കെമിസ്ട്രി വിഷയങ്ങളെടുത്ത് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലും ടെക്നോളജി-കണ്ണൂർ പി. ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-7, . വിലാസത്തിൽ ബന്ധപ്പെടുക. അപേക്ഷ ഫോം www.iihtkannur.ac.in എന്ന വെബ്സൈറ്റിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിക്കും.
ഫോൺ : 0497-2835390
*റീടെ൯ഡർ ക്ഷണിച്ചു*
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഇടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് പരിധിയിലെ കളമശേരി നഗരസഭ, ചേരാനല്ലൂർ പഞ്ചായത്ത്, എളങ്കുന്നപ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ ജൂലൈ മാസം മുതൽ 2026 മാർച്ച് 31 വരെ ആഴ്‌ചയിൽ മൂന്ന് ദിവസം വീതം മുട്ട വിതരണം ചെയ്യുന്നതിനായി കെപ്കോ, കുടുംബശ്രീ സംരംഭകർ, മറ്റു പ്രാദേശിക മുട്ട വിതരണക്കാർ എന്നിവരിൽ നിന്നും ടെ൯ഡറുകൾ ക്ഷണിച്ചു. ടെ൯ഡർ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലൈ 14 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകുന്നേരം 4.30 നും ഇടയിൽ കളമശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ബന്ധപ്പെടുക. ഫോൺ - 0484 2558060.
*സൗജന്യ പരിശീലനം*
കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂലൈ 10 മുതൽ തുടങ്ങുന്ന 10 ദിവസത്തെ സൗജന്യ ബേക്കറി കോഴ്സിലേയ്ക്ക് 10-ാം ക്ലാസ് പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന.
ഫോൺ- 0484-2558385.
*യോഗ ഇൻസ്ട്രക്ടർ നിയമനം*
സ്കോൾ-കേരള- ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻ്റ് സ്പോർട്സ് യോഗ കോഴ്സ് ഇൻസ്ട്രക്ടർമാരുടെ പാനലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും എം എസ് സി യോഗ കോഴ്സിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 15-ന് വൈകിട്ട് അഞ്ചു വരെ. നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ ജില്ലാ ഓഫീസിലേയ്ക്ക് നേരിട്ടോ സ്പീഡ് / രജിസ്റ്റേഡ് തപാൽ മാർഗമോ എത്തിക്കണം. മേൽവിലാസം വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് .ഫോൺ - 0484-2377537, 8921696013
*ക്വട്ടേഷ൯ ക്ഷണിച്ചു*
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് ക്ലീനിങ് സാധനങ്ങൾ നൽകുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ ഒമ്പതിന് ഉച്ചയ്ക്ക് 2.30 ന് വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.
*താത്കാലിക നിയമനം*
കോതമംഗലം ഗവ കൊമേഴ്യൽ ഇ൯സ്റ്റിറ്റ്യൂട്ടിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഇ൯സ്ട്രക്ടർ, അസിസ്റ്റ൯്റ് ഇ൯സ്ട്രക്ടർ തസ്തികയിലെ നിയമനത്തിനായി ജൂലൈ എട്ടിന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. ബികോം റഗുലർ ഡിഗ്രിയോടൊപ്പം ഡിപ്ലോമ ഇ൯ സെക്രട്ടേറിയൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇ൯ ഷോർട്ട്ഹാ൯ഡ് ആ൯്റ് ടൈപ്പ് റൈറ്റിങ് ആണ് യോഗ്യത. താത്പര്യമുളളവർ ജൂലൈ എട്ടിന് രാവിലെ 9.30 ന് ബന്ധപ്പെട്ട യോഗ്യതകളുടെ അസലും പകർപ്പുമായി ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ 0485-2828557.
- Log in to post comments