Skip to main content

കടമക്കുടിയിലെ രണ്ടു റോഡുകൾക്ക് 61.50 ലക്ഷം രൂപയുടെ ഭരണാനുമതി

 

 

കടമക്കുടി പഞ്ചായത്തിലെ രണ്ട് റോഡുകൾക്കായി 61.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. 

ഒൻപതാം വാർഡിലെ മൈത്രി റോഡിനു 12.50 ലക്ഷം, ആറാം വാർഡിലെ സെൻ്റ് മേരീസ് റോഡിനു 49 ലക്ഷവും രൂപയാണ് അനുവദിച്ചത്. എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിലാണ് ഭരണാനുമതി.

 

മൈത്രി മെയിൻ റോഡിനു 110 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുണ്ടാകും. ഒന്നാമത്തെ ബ്രാഞ്ച് റോഡിനു 25 മീറ്റർ നീളവും 1.8 മീറ്റർ വീതിയുമുണ്ടാകും. രണ്ടാമത്തെ ബ്രാഞ്ച് റോഡിനു 10 മീറ്ററാണ് നീളം, വീതി 1.8 മീറ്ററും.

25 കുടുംബങ്ങളാണ് മേഖലയിൽ താമസം. അധികവും സാധാരണക്കാർ. മുപ്പത് കൊല്ലത്തിലേറെ മുമ്പാണ് മൈത്രി റോഡ് അവസാനമായി അറ്റകുറ്റപ്പണി ചെയ്തത്.

 

കോതാട് എച്ച്എസ്എസിൽ നിന്നു കണ്ടെയ്നർ റോഡിലേക്ക് എളുപ്പമാർഗമാണ് സെൻ്റ് മേരീസ് റോഡ്. കോരമ്പാടം പള്ളി, റേഷൻ കട, സ്കൂൾ എന്നിവ കവർ ചെയ്യുന്ന റോഡിനു 650 മീറ്ററോളം നീളവും നാല് മീറ്ററോളം വീതിയുമുണ്ടാകും. 

 

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറിനാണ് ഇരു പദ്ധതികളുടെയും നിർവ്വഹണ ചുമതലയെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി.

date