Post Category
കൊയിലാണ്ടി പഴയ മാര്‍ക്കറ്റ്-ഹാര്‍ബര്‍-വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം
കൊയിലാണ്ടി പഴയ മാര്‍ക്കറ്റ്-ഹാര്‍ബര്‍-വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവൃത്തി രണ്ടാഴ്ചക്കകം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കാനത്തില്‍ ജമീല എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് എസ്റ്റിമേറ്റില്‍ മാറ്റം വരുത്തി വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാനാണ് തീരുമാനം.
തകര്‍ന്ന റോഡിന്റെ നവീകരണത്തിനായി സംസ്ഥാന ബജറ്റില്‍ 1.4 കോടി രൂപ വകയിരുത്തുകയും ടെണ്ടറാവുകയും ചെയ്‌തെങ്കിലും മഴ തുടങ്ങിയതിനാല്‍ പ്രവൃത്തി ആരംഭിക്കാനായിരുന്നില്ല. ചിലയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായി നിലച്ചതിനെ തുടര്‍ന്ന് അടിയന്തര പരിഹാരത്തിന് എംഎല്‍എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.
date
- Log in to post comments