Post Category
*മന്ത്രി ഒ.ആർ കേളു ഇന്ന് ജില്ലയിൽ*
പട്ടികജാതി -പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഇന്ന് (ജൂലൈ 7) ജില്ലയിലെ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് കാട്ടിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വിജയോത്സവം, 11.30 ന് പനമരം ഗ്രാമപഞ്ചായത്തിലെ കുടിയോംവയൽ ജലസേചന പദ്ധതി ഉദ്ഘാടനം, ഉച്ചയ്ക്ക്
രണ്ടിന് പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടകുന്ന് എസ്.സി അംബേദ്ക്കർ ഗ്രാമം പ്രവർത്തനോദ്ഘാടനം, വൈകിട്ട് മൂന്നിന് എം.എൽ.എ ഫണ്ട് വിനിയോഗിച്ച് പനമരം ഗവ ഹയർസെക്കൻഡറി സ്കൂൾ നിർമ്മിച്ച സ്റ്റേജ് ഉദ്ഘാടനം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും.
date
- Log in to post comments