Skip to main content

*വിദ്യാർത്ഥികളെ അനുമോദിച്ചു*

 തരിയോട് ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച  *വിദ്യാർത്ഥികളെ എം.എൽ.എ ടി സിദ്ദിഖ് അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൽ.എസ്.എസ്, യു. എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, എൻട്രൻസ് പരീക്ഷാ ജേതാക്കൾ, ഇൻസ്പെയർ അവാർഡ് ജേതാക്കൾ എന്നിവർക്ക് എം.എൽ.എ മൊമ്മൻ്റോ നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ജി.എച്ച്. എസ്.എസ് തരിയോട്, തരിയോട് നിർമ്മല ഹൈസ്കൂൾ അധികൃതരെയും യോഗത്തിൽ അനുമോദിച്ചു. തരിയോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി. ജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മഠത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വേർഡ്, സെക്രട്ടറി എം.പി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

date