Post Category
**ഫാം ലൈവ് ലീ ഹുഡ്*: *ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി* *
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി - മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, സി.ഡി.എസ് അക്കൗണ്ടന്റുമാർ, ഡോമെയിൻ സി.ആർ.പിമാർക്കാണ് ശിൽപശാല സംഘടിപ്പിച്ച്ത്. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ഐ. എഫ്.സി പ്രവർത്തനങ്ങൾ സംബന്ധിച്ച് കാഡ്സ്പ്രതിനിധി മുഹയിമിൻ ക്ലാസ് എടുത്തു.
അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.കെ അമീൻ അധ്യക്ഷനായ പരിപാടിയി കെ റെജീന, സൈജു, സുകന്യ, ജയേഷ്, നിഷ, ലീന ജോൺ എന്നിവർ പങ്കെടുത്തു.
date
- Log in to post comments