Post Category
കൊടുവായൂരില്‍ 22020 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മൂന്ന് പൊതു കുളങ്ങളിലായി 734 സെന്റ് വിസ്തൃതിയില്‍ 22020 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.കോട്ടേക്കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ആറുമുഖന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
2025-26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മത്സ്യകൃഷി നടപ്പാക്കുന്നത്. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനില്‍, ഷീല, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ യു. പ്രവീണ്‍, നിരവധി കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments