Skip to main content

വായന പക്ഷാചരണം സമാപിച്ചു

തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ വായന പക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനം കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഐ.ബി സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

നല്ല വായനക്കാര്‍ നല്ല മനുഷ്യരാണെന്നും വായന നമ്മെ പുതുക്കിപ്പണിയുമെന്നും എംഎല്‍എ പറഞ്ഞു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കവിതാലാപനം, കഥാ ആസ്വാദനം, പുസ്തക പരിചയം, ബഷീര്‍ അനുസ്മരണം എന്നിവ നടത്തി.

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അഭിലാഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ രാജേഷ് എം.എസ്, വൈസ് പ്രിന്‍സിപ്പല്‍ വിജിദേവി, ശ്രീകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date