Post Category
വാര്‍ഡന്‍ ഒഴിവിലേക്ക് അപേക്ഷിക്കാം
കൊഴിഞ്ഞാമ്പാറ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍) മേല്‍നോട്ട ചുമതലകള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ള സാമൂഹ്യവകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരും തമിഴ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും അയിരിക്കണം. ദിവസ വേതനാടിസ്ഥാനത്തില്‍ മാസം 20,385 രൂപയാണ് വേതനം. പ്രവൃത്തി സമയം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ. താല്‍പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 9495761671.
date
- Log in to post comments