നിയമസഭാ പട്ടികജാതി പട്ടികവര്‍ഗ സമിതി സന്ദര്‍ശനം ജൂണ്‍ മൂന്ന്,നാല് തീയതികളില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പരാതികള്‍ നേരിട്ട് നല്‍കാം
നിയമസഭാ പട്ടികജാതി പട്ടികവര്‍ഗ സമിതി സന്ദര്‍ശനം ജൂണ്‍ മൂന്ന്,നാല് തീയതികളില്‍
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പരാതികള്‍ നേരിട്ട് നല്‍കാം
കേരള നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ പാലക്കാട് ജില്ല സന്ദര്‍ശിക്കുന്നു. ജൂണ്‍ മൂന്നിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയില്‍ നിന്നു ലഭിച്ചതുമായ പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പരാതികള്‍, നിവേദനങ്ങള്‍ എന്നിവ കോണ്‍ഫറന്‍സ് ഹാളിലെ യോഗത്തില്‍ അധ്യക്ഷന് നേരിട്ട് നല്‍കാവുന്നതാണ്. യോഗത്തിന് ശേഷം സമിതി പാലക്കാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.
ജൂണ്‍ നാലിന് രാവിലെ 10 ന് പറമ്പിക്കുളം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ സമിതി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് പറമ്പിക്കുളം മേഖലയില്‍ സന്ദര്‍ശനം നടത്തുമെന്നും നിയമസഭാ സെക്രട്ടേറിയറ്റ് സെക്രട്ടറി അറിയിച്ചു.
- Log in to post comments