Skip to main content

കാലവര്‍ഷം:  23 വീടുകള്‍ കൂടി തകര്‍ന്നു

 

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ 23 വീടുകള്‍ക്ക് കൂടി നാശനഷ്ടം. മെയ് 29ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മെയ് 30 ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണിത്. 20 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പാലക്കാട് താലൂക്കില്‍ ആറ് വീട്, ചിറ്റൂര്‍ നാല്, മണ്ണാര്‍ക്കാട് നാല്, പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ഒരോ വീടുകളുമാണ് തകര്‍ന്നത്. ആലത്തൂര്‍ താലൂക്കില്‍ രണ്ട് വീട് ഭാഗികമായും മൂന്ന് വീട് പൂര്‍ണമായും തകര്‍ന്നു. ഇതോടെ ജില്ലയില്‍ കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന ആകെ വീടുകളുടെ എണ്ണം 202 ആയി. മെയ് 29 ന് രാവിലെ എട്ടു മണി മുതല്‍ 30 ന് രാവിലെ എട്ടു മണി വരെ ജില്ലയില്‍ ശരാശരി 56.32 മി.മീ മഴയാണ് പെയ്തത്.

 

date