Skip to main content

നൈപുണ്യവികസന കേന്ദ്രം തുറന്നു

 

കേരള സര്‍ക്കാറിന്റെ പുതു സംരംഭമായ നൈപുണ്യവികസന കേന്ദ്രം (സ്‌കില്‍ ഡെവലെപ്പ്മെന്റ് സെന്റര്‍) കൂനത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  പ്രവര്‍ത്തനം ആരംഭിച്ചു. നൈപുണ്യവികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം പി മമ്മിക്കുട്ടി എംഎല്‍എ നിര്‍വ്വഹിച്ചു.

 

ജി.എസ്.ടി അസിസ്റ്റന്റ്, ഇലക്ട്രിക്കല്‍ വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ തുടങ്ങിയ കോഴ്സുകളാണ് നൈപുണ്യ കേന്ദ്രത്തിലുള്ളത്. 15 വയസ്സിനും 23 വയസിനുമിടയിലുള്ള 50 പേര്‍ക്കാണ് പഠനാവസരം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ശനിയും ഞായറുമാണ് ക്ലാസ്സുകള്‍. തികച്ചും സൗജന്യമായ കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്കും മറ്റു പഠനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും നൈപുണ്യ കേന്ദ്രത്തിന്റെ ഭാഗമാകാം.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം കെ അബ്ദുള്‍ ഖാദര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരന്‍,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഹരിദാസന്‍, ഒറ്റപ്പാലം ബി.പി.ഒ കെ പ്രഭാകരന്‍, പി.ടി.എ പ്രസിഡന്റ് ഡി.ബി രഘുനാഥ്, എസ്.എം.സി ചെയര്‍മാന്‍ ഒ മധുസൂദനന്‍, പി ടി എ വൈസ് പ്രസിഡന്റ് പി ഭാസ്‌ക്കരന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഷിജി.എന്‍.ബി, പ്രധാനാധ്യാപിക ഡി.പി നിര്‍മ്മല, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സി.ജിനേഷ്‌കുമാര്‍, കോഴ്സ് കോര്‍ഡിനേറ്റര്‍ വി എച്ച് ഷംന എന്നിവര്‍ പങ്കെടുത്തു.

 

date