Skip to main content

ചിറ്റൂര്‍ തത്തമംഗലം നഗരസഭ: പഠനോപകരണങ്ങള്‍ വിതരണം ചെയ്തു എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികളെ അനുമോദിച്ചു

 

ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ 22-ാം വാര്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുടെ വിതരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനമോദിക്കലും നടന്നു. മേട്ടുപ്പാളയം ഗുരുസ്വാമിയാര്‍ മഠം കല്ല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എല്‍.കവിത ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. പ്രീതിന്റെ നേതൃത്വത്തിലാണ് മികവ് 2025 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. നഗരസഭ കൗണ്‍സിലര്‍ കെ.സി.പ്രീത് അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ശിവകുമാര്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അന്‍ഷെഫീറിനെയും ആദരിച്ചു.

 

ചിറ്റൂര്‍-തത്തമംഗലം നഗരസഭ കൗണ്‍സിലര്‍ ആര്‍.കിഷോര്‍ കുമാര്‍, മുന്‍ കൗണ്‍സിലര്‍മാരായ ആര്‍.കൃഷ്ണദാസ്, പി.മധുസൂദനന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മാലതി കൃഷ്ണന്‍, എം.ശശികുമാര്‍ മാസ്റ്റര്‍, സെയ്ത് ഇബ്രാഹിം, കെ.രാഹുല്‍ കൃഷ്ണ, എന്‍.ദിനേഷ്, എ.ആഷിഫ്, എസ്.ശ്രീനാഥ്, എം.അക്ഷയ്, കെ.മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.

date