നിലംപതി പാലത്തിന് അടിയില്‍ അടിഞ്ഞ് കൂടിയ കുള വാഴകള്‍ നീക്കം ചെയ്തു തുടങ്ങി
മഴക്കെടുതി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടുക്കാംക്കുന്നം നിലംപതി പാലത്തിന് അടിയില്‍ അടിഞ്ഞ് കൂടിയ കുള വാഴകള്‍ നീക്കം ചെയ്തു തുടങ്ങി.മഴക്കാല കെടുതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മലമ്പുഴ ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം പ്രകാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കടുക്കാംക്കുന്നം നിലംപതി പാലത്തിന് അടിയില്‍ അടിഞ്ഞ് കൂടിയ കുള വാഴകള്‍ നീക്കം ചെയ്യുന്നത്. അതിതീവ്ര മഴയെ തുടർന്ന് ഡാമുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ പുഴയുടെ നീരൊഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കുളവാഴകൾ നീക്കം ചെയ്യുന്നത്. അല്ലാത്തപക്ഷം പുഴയിൽ വെള്ളം കൂടുന്നതനുസരിച്ച് കുളവാഴകൾ റോഡിലേക്ക് കയറി ഗതാഗതം തടസ്സപ്പെടുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. അതിനു മുന്നോടിയായാണ് മലമ്പുഴ ഗ്രാമപഞ്ചായത്ത് കുളവാഴകൾ നീക്കം ചെയ്യാൻ നടപടി എടുത്തത്.
യോഗത്തില്‍ വിവിധ വകുപ്പുകളുടെ കര്‍ത്തവ്യങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. പഞ്ചായത്തുമായി എല്ലാവിധ സഹകരണവും ഉറപ്പ് നല്‍കുകയും ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികമാധവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, വില്ലേജ്, വാട്ടര്‍ അതോറിറ്റി, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments