Skip to main content

വെള്ളിനേഴി പഞ്ചായത്തിലെ അടയ്ക്കാപുത്തൂര്‍ - കരുണങ്ങാട്ടില്‍ ലിങ്ക് റോഡിന് ഭരണാനുമതിയായി

 

വെള്ളിനേഴി പഞ്ചായത്ത് അടയ്ക്കാപുത്തൂര്‍ കരുണങ്ങാട്ടില്‍ ലിങ്ക് റോഡ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്. കാത്തിരിപ്പിനൊടുവില്‍ അടയ്ക്കാപുത്തൂര്‍ കരുണങ്ങാട്ടില്‍ ലിങ്ക് റോഡിന് ഭരണാനുമതിയായി. ഇതോടെ പ്രദേശത്തുള്ളവര്‍ അനുഭവിച്ച യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ്. നേരത്തെ ആറ് കിലോമീറ്ററോളും ചുറ്റി സഞ്ചരിക്കേണ്ടിയിരുന്നിടത്ത്, ലിങ്ക് റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരു കിലോമീറ്ററില്‍ പ്രധാന പാതയിലെത്താം. റോഡ് ഭാഗീകമായി കൃഷി ഭൂമിയിലൂടെ കടന്നു പോകേണ്ടതിനാല്‍ ഭൂമി തരംമാറ്റം ചെയ്യുന്നതിന് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ആദ്യഘട്ടത്തില്‍ ലഭിച്ചില്ലെങ്കിലും പിന്നീട്പി മമ്മിക്കുട്ടി എം  എല്‍ എയുടെ തുടര്‍ച്ചയായ ഇടപെടലിലൂടെ അനുമതി ലഭിക്കുകയായിരുന്നു.

 

 എം.എല്‍.എയുടെ ആവശ്യപ്രകാരം സംസ്ഥാന ബജറ്റില്‍ നിന്നും 200 ലക്ഷം രൂപ റോഡിനായി അനുവദിച്ചു. സാങ്കേതിക അനുമതി ലഭ്യമാക്കി ഉടന്‍തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സിയായ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനമാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.

date