Post Category
ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി: ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമിന് അപേക്ഷിക്കാം
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരിയില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈകോളജി (ഡി സി പി) പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ അഡ്മിഷന്‍ നേടുന്നതിന് അപേക്ഷിക്കാം. എസ് ആര്‍സ് കമ്മ്യൂണിറ്റി കോളേജ് നടത്തിയ സി സി പി കോഴ്‌സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഡിഗ്രി/ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. httsp://app.srccc.in/register ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. http://srccc.in/download ല്‍ ഡാറ്റ എന്‍ട്രിക്കുള്ള പ്രത്യേക രജിസട്രേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പാലക്കാട് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍ : ആശ്രയം, കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, നെന്‍മേനി, കൊല്ലങ്കോട്. ഫോണ്‍: 8078478506, 8089560608, 0471 2325101, 8281114464.
date
- Log in to post comments