Post Category
ഇ-ലേലം ചെയ്യും
പാലക്കാട് ഡിവിഷന്റെ പരിധിയില്‍ ഒലവക്കോട് റെയിഞ്ചിലെ ധോണി സെക്ഷന് കീഴില്‍ സൗരോര്‍ജ വേലിയുടെ സമീപത്തുള്ളതും, സൗരോര്‍ജ തൂക്കുവേലികള്‍ നിര്‍മ്മിക്കേണ്ട സ്ഥലത്ത് നില്‍ക്കുന്നതുമായ മരങ്ങള്‍ ലേലം ചെയ്യുന്നു. ലേലം ജൂണ്‍ 10 പകല്‍ 11.30 മുതല്‍ 1.30 വരെ നടക്കും. ലോട്ട് നം 1/25, 2/25, 3/25, 4/25 ലുള്ള നില്‍പ്പ് മരങ്ങളാണ് ലേലം ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ എം.എസ്.റ്റി.സി കമ്പനിയില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്യണം. നിരതദ്രവ്യ തുക ജൂണ്‍ ഒമ്പത് ഉച്ചക്ക് രണ്ടിന് മുന്‍പായി അടക്കണമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.mstcecommerce.com ല്‍ ലഭ്യം. ഫോണ്‍: 0491 2555156
date
- Log in to post comments