Skip to main content

ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍

 

പാലക്കാട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ജെ.പി.എച്ച്.എന്‍/ആര്‍.ബി.എസ്.കെ നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍(എം.എല്‍.എസ്.പി), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം ആന്‍ഡ് ഇ), ഡെന്റല്‍ സര്‍ജന്‍, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, ഓഡിയോളജിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
എസ്.എസ്.എല്‍.സി, ജെ.പി.എച്ച്.എന്‍ കോഴ്‌സ് വിജയം, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് ജെ.പി.എച്ച്.എന്‍/ആര്‍.ബി.എസ്.കെ നഴ്സിന് വേണ്ട യോഗ്യത. പ്രതിമാസ വേതനം: 17,000 രൂപ.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ക്ക് ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എമ്മും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം: 21,500 രൂപ (യാത്രാബത്ത ഉള്‍പ്പടെ).  
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം ആന്‍ഡ് ഇ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബി.ഡി.എസ്/ എം.പി.എച്ചും ബി.എസ്.സി നഴ്‌സിങ് വിജയവും ആണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. മേല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എം.പി.എച്ചും ആയുര്‍വേദ കോഴ്‌സും വിജയിച്ചവരെ പരിഗണിക്കും. 30,000 രൂപയാണ് പ്രതിമാസ വേതനം.
ഡെന്റല്‍ സര്‍ജന്‍ തസ്തികയിലേക്ക് ബി.ഡി.എസ്, കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രതിമാസം 41,000 രൂപയാണ് വേതനം.
ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡ്, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ക്ക് വേണ്ട യോഗ്യത. പ്രതിമാസ വേതനം: 24,000 രൂപ.  
ബി.എ.എസ്.എല്‍.പി/ ഡി.എച്ച്.എല്‍.എസ് വിജയം, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ഓഡിയോളജിസ്റ്റിന് വേണ്ട യോഗ്യത. പ്രതിമാസ വേതനം: 30,000 രൂപ.
എം.ഫാം/ബി.ഫാം/ ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ഫാര്‍മസി തസ്തികയിലേക്ക് വേണ്ട യോഗ്യത. പ്രതിമാസ വേതനം: 17,000 രൂപ.
എല്ലാ തസ്തികകളിലും ഉയര്‍ന്ന പ്രായപരിധി 40 വയസ്സ് ആണ്. താല്‍പര്യമുള്ളവര്‍ https://arogyakeralam.gov.in/opportunities/ എന്ന ലിങ്ക് വഴി ജൂണ്‍ 20 വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695

date