സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രാഫി പരിശീലനം നല്‍കുന്നു. കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിങ്ങ് (ലോവര്‍, ഹയര്‍) ,ഷോര്‍ട്ട് ഹാന്റ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസിങ്ങ്, എന്നീ വിഷയങ്ങളിലാണ് പരിശീലനം. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പ്ലസ് ടു/ തത്തുല്യ പരീക്ഷകള്‍ പാസായ 18 നും 35 നും മധ്യേ പ്രായമുള്ള പട്ടികജാതി/ പട്ടിക വര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍, ദൂരപരിധിക്ക് വിധേയമായി സ്റ്റൈപ്പന്റ് എന്നിവ നല്‍കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 16 വൈകീട്ട് അഞ്ച് മണിക്കകം കുഴല്‍മന്ദം ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9048539228
- Log in to post comments