Skip to main content

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21- 35 വയസ്സ്. എം.എസ്.ഡബ്യു ആണ് യോഗ്യത. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ ആറിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസ്, പാലക്കാട്, 678001 എന്ന വിലാസത്തില്‍ നല്‍കണം.ഫോണ്‍: 04912505005
 

date