Skip to main content

ജില്ലാ ജല ശുചിത്വമിഷന്‍ സമിതി യോഗം ജില്ലാ കളക്ടര്‍ ജി.പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ 18 ആദിവാസി ഊരുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള വാട്ടര്‍ അതോറിറ്റിയുടെ എസ്റ്റിമേറ്റിന് സമിതി അംഗീകാരം നല്‍കി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്

ജില്ലാ ജല ശുചിത്വമിഷന്‍ സമിതി യോഗം ജില്ലാ കളക്ടര്‍ ജി.പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ 18 ആദിവാസി  ഊരുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള വാട്ടര്‍ അതോറിറ്റിയുടെ എസ്റ്റിമേറ്റിന് സമിതി അംഗീകാരം നല്‍കി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരിമ്പ, കോങ്ങാട്,തച്ചനാട്ടുകര, പുതുപരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും പി.ഡബ്ല്യൂ.ഡിയുടെയും (എന്‍. എച്ച്  വിഭാഗം) ശിപാര്‍ശ അംഗീകാരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

date