താത്കാലിക നിയമനം
പാലക്കാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഓട്ടോമൊബൈല്‍), ട്രേഡ് ഇന്‍സ്ട്രക്ടര്‍ (റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷണിങ്), ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓട്ടോമൊബൈല്‍ ഡിപ്ലോമയാണ് വര്‍ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള യോഗ്യത. കൂടിക്കാഴ്ച ജൂണ്‍ 11 ന് രാവിലെ 10 മണിക്ക് നടക്കും. ബന്ധപ്പെട്ട വിഷയത്തിലുള്ള ഐ.ടി.ഐ ആണ് ട്രേഡ് ഇന്‍സ്ട്രക്ടര്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷണിങ് തസ്തികയിലേക്ക് വേണ്ട യോഗ്യത. ജൂണ്‍ 11 ന് ഉച്ചയ്ക് 12 ന് ഈ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നടക്കും. ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള ഐ.ടി.ഐ/ തതുല്യ യോഗ്യത വേണം. ഈ തസ്കയിലേക്ക് ജൂണ്‍ 11 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 9447522338
- Log in to post comments