മനുഷ്യ വന്യജീവി സംഘർഷം ഇല്ലാതാക്കും: യോഗം ചേർന്നു
കാട്ടിൽ നിന്നും നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ എ. പ്രഭാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ പാലക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിൽ യോഗം ചേർന്നു. യോഗത്തിൽ വന്യമൃഗങ്ങളെ തടയാൻ ഫെൻസിങ് സ്ഥാപിക്കൽ, അടിക്കാടുകൾ വെട്ടുക, കുളങ്ങൾ നിർമ്മിക്കൽ, തേനീച്ചക്കൂട് നിർമ്മിക്കുക തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. "വന്യജീവി സൗഹൃദ" പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്താനാണ് മലമ്പുഴ നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും തീരുമാനിച്ചിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ പഞ്ചായത്തുകളിൽ പോയി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസർ ജോസഫ് തോമസ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാളയാർ റേഞ്ച് ഓഫീസർ മുഹമ്മദലി ജിന്ന, ഒലവക്കോട് റെയിഞ്ച് ഓഫീസർ ഇമ്രോസ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, അകത്തേത്തറ, എലപ്പുള്ളി, രാധികാമാധവൻ, പി. ഉണ്ണികൃഷ്ണൻ, എം.വി സജിത, എൻ. പ്രസീത, സുനിത അനന്തകൃഷ്ണൻ, രേവതി ബാബു, പുതുപ്പരിയാരം വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, എം.ജി.എൻ.ആർ.ഇ.ജി.എ തൊഴിലാളികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments