ജില്ലയില്‍ 1230 സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കി
ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ 1230 സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് അനുവദിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ജില്ലയില്‍ ചിറ്റൂര്‍, ആലത്തൂര്‍, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലെ റീജിണല്‍ ട്രാന്‍സപോര്‍ട്ട് ഓഫീസുകളുടെ കീഴിലാണ് പരിശോധന നടക്കുന്നത്.
ചിറ്റൂര്‍ താലൂക്കിന് കീഴില്‍ 186 സ്‌കൂള്‍ വാഹനങ്ങളില്‍ 144 വാഹനങ്ങള്‍ക്കും ആലത്തൂര്‍ താലൂക്കിന് കീഴില്‍ 186 സ്‌കൂള്‍ വാഹനങ്ങളില്‍ 142 എണ്ണത്തിനും മണ്ണാര്‍ക്കാട് താലൂക്കില്‍ 340 സ്‌കൂള്‍ വാഹനങ്ങളില്‍ 220 വാഹനങ്ങള്‍ക്കും ഫിറ്റ്നസ് അനുവദിച്ചു. പാലക്കാട് താലൂക്കില്‍ 400 ഓളം വാഹനങ്ങളില്‍ 212 വാഹനങ്ങള്‍ക്കും പട്ടാമ്പി താലൂക്കില്‍ 325 വാഹനങ്ങളില്‍ 275 വാഹനങ്ങള്‍ക്കും ഒറ്റപ്പാലം താലൂക്കില്‍ 323 വാഹനങ്ങളില്‍ 237 വാഹനങ്ങള്‍ക്കും ഫിറ്റനസ് അനുവദിച്ചതായി താലൂക്ക്തല ആര്‍.ടി.ഒ മാര്‍ അറിയിച്ചു. അതില്‍ ചിറ്റൂര്‍ 42, ആലത്തൂര്‍ 36, മണ്ണാര്‍ക്കാട് 15, പാലക്കാട് 23, പട്ടാമ്പി 59, ഒറ്റപ്പാലം 39 വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കാത്തവയാണ്. ജില്ലയില്‍ ആകെ 1,760 ഓളം സ്‌കൂള്‍ വാഹനങ്ങളാണുള്ളത്. ചെറിയ പ്രശ്‌നങ്ങളുള്ള വാഹനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ഫിറ്റ്നസ് അനുവദിക്കും. ഫിറ്റ്നസ് പരിശോധന പുരോഗമിക്കുകയാണ്.
- Log in to post comments