നീര്‍ധാര പദ്ധതി ഉദ്ഘാടനം ഇന്ന്
പാലക്കാട് ജില്ലയിലെ ഉപരിതല ജല ലഭ്യതയും ഭൂജലവിതാനവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ജലസംരക്ഷണ പദ്ധതിയായ 'നീര്‍ധാര'യുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന്(ജൂണ്‍ അഞ്ച് ) നടക്കും. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി ഉദ്ഘാടനം നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. 'സുസ്ഥിര തൃത്താല' പദ്ധതിയുടെ മാതൃകയില്‍ ജില്ലാ തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വരുന്ന രണ്ട് വര്‍ഷക്കാലയളവില്‍ ജില്ലയിലെ ഉപരിതല ജല ലഭ്യതയിലും ഭൂജലവിതാനത്തിലും കാര്യമായ മുന്നേറ്റം കൈവരിക്കുകയാണ് നീര്‍ധാര പദ്ധതിയുടെ ലക്ഷ്യം. പരിപാടിയില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments