Post Category
ലോക പരിസ്ഥിതി ദിനാചരണം- ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും
വിദ്യാര്‍ഥികള്‍ ശേഖരിച്ച കരിമ്പനകളുടെ വിത്ത് മന്ത്രിക്ക് കൈമാറും
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒരു തൈ നടാം - പനപര്‍വ്വം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ അഞ്ച്)വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നീര്‍ധാര' പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ലോക പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം നടക്കുക. ഗവ. വിക്ടോറിയ കോളേജിലെ വിദ്യാര്‍ഥികള്‍ ശേഖരിച്ച കരിമ്പനകളുടെ വിത്ത് മന്ത്രിക്ക് കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഈ കരിമ്പനകളുടെ വിത്തുകള്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നട്ട് പരിപാലിക്കും.
date
- Log in to post comments