Skip to main content

താത്കാലിക നിയമനം

മരുതറോഡ് ബി.പി.എൽ കൂട്ടുപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന പാലക്കാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ്,  ട്രേഡ്സ്മാൻ- വെൽഡിങ് തസ്തികകളില്‍ ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സോഷ്യല്‍ സയന്‍സില്‍ ബി.എഡ്, കെ. ടെറ്റ് ആണ് എച്ച്.എസ്.ടി സോഷ്യൽ സയൻസിന് വേണ്ട യോഗ്യത. ജൂൺ ഒമ്പതിന് രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. വെല്‍ഡിങ് ട്രേഡിലുള്ള ഐ.ടി.ഐ ആണ് ട്രേഡ്സ്മാന് വേണ്ട യോഗ്യത. നിയമനത്തിനായുള്ള കൂടിക്കാഴ്ച ജൂൺ 11ന് രാവിലെ 10 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447522338

date