Skip to main content

റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു

 

ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. ബി എ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫങ്ഷണല്‍) ബിരുദമാണ് യോഗ്യത. എം എ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫങ്ഷണല്‍), അസാപ് സ്കില്‍ ഡെവലപ്പ്മെന്റ് എക്സിക്യുട്ടീവ് ട്രെയിനിങ്, അംഗീകൃത സ്ഥാപനത്തില്‍ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുള്ള ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജൂണ്‍ 10 ന് രാവിലെ 10 മണിക്ക് പാലക്കാട് ഐ.ടി അറ്റ് സ്കൂള്‍ ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505469.

date