Skip to main content

ദേശീയ മധ്യസ്ഥതാ യജ്ഞം - കോടതികളിൽ നിലവിലുള്ള കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കുന്നു

 

രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച 'Mediation - For the Nation' എന്ന 90 ദിവസത്തെ പ്രത്യേക മധ്യസ്ഥതാ കാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും (NALSA) മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്റ്റ് കമ്മിറ്റിയും (MCPC) സംയുക്തമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്തുന്ന ഈ യജ്ഞത്തിൽ കേരളത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

കുടുംബ തർക്കങ്ങൾബാങ്ക് കടങ്ങൾവാഹന അപകട കേസുകൾചെക്ക് മടങ്ങിയ കേസുകൾസർവീസ് സംബന്ധമായ തർക്കങ്ങൾഗാർഹീക പീഡന കേസുകൾമദ്യസ്ഥതയിലൂടെ തീർപ്പാക്കാൻ കഴിയുന്ന ക്രിമിനൽ കേസുകൾവാണിജ്യ തർക്ക കേസുകൾവസ്തു സംബന്ധമായ കേസുകൾവസ്തു ഒഴിപ്പിക്കൽ കേസുകൾവസ്തു ഏറ്റെടുക്കൽ കേസുകൾഉപഭോക്തൃ പരാതികൾഅനുയോജ്യമായ മറ്റു സിവിൽ കേസുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലെ കേസുകൾ കോടതിക്ക് പുറത്ത് കക്ഷികൾ തമ്മിലുള്ള സൗഹൃദപരമായ ചർച്ചകളിലൂടെ പരിഹരിക്കാനാണ് പുതിയ മധ്യസ്ഥതാ യജ്ഞം ഊന്നൽ നൽകുന്നത്. സൗജന്യമായി ലഭിക്കുന്ന മധ്യസ്ഥതയുംകോടതി ഫീസ് തിരികെ ലഭിക്കുമെന്നതും മധ്യസ്ഥതയുടെ പ്രധാന സവിശേഷതകളാണ്.  കക്ഷികൾക്ക് ഓൺലൈൻ മധ്യസ്ഥതാ സൗകര്യവും ലഭ്യമാണ്. കേരളത്തിൽ 700-ലധികം പരിശീലനം ലഭിച്ച  അഭിഭാഷകരും  ജുഡീഷ്യൽ ഓഫീസർമാരുമാണ് മധ്യസ്ഥതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കേരള ഹൈക്കോടതിയിലെയും ജില്ലാസബ് ഡിവിഷൻ തലങ്ങളിലെയും എ ഡി ആർ സെന്ററുകൾ ഈ യജ്ഞത്തിന് പ്രവർത്തനപരമായ പിന്തുണ നൽകുന്നു. കെ എസ് എം സി സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 78 എ ഡി ആർ സെന്ററുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ ജനുവരി മുതൽ നടത്തി വന്നിരുന്ന സമാനമായ കാമ്പയിന്റെ ഭാഗമായികേരളത്തിൽ ഇതുവരെ 11,200 ദീർഘകാല കേസുകൾ കോടതിയുമായി ബന്ധപ്പെട്ട തർക്കപരിഹാര കേന്ദ്രങ്ങളിലേക്ക് (ADR Centers) റഫർ ചെയ്യുകയുംഅതിൽ 2,113 കേസുകൾ മധ്യസ്ഥതയിലൂടെ വിജയകരമായി തീർപ്പാക്കുകയും ചെയ്തു.  കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും 0484-2562969, 2394554, kmckerala@gmail.comhttps://ksmcc.keralacourts.in.

പി.എൻ.എക്സ് 3133/2025

date