ഭവനം ഫൗണ്ടേഷൻ അപ്പാർട്ടുമെൻ്റുകൾക്ക് അപേക്ഷിക്കാം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായവരും 58 വയസ്സോ അതില്‍ കുറവോ ഉള്ളവരും, സ്വന്തമായി വീടോ അപ്പാര്‍ട്ട്മെന്റോ ഇല്ലാത്തവരുമായ തൊഴിലാളികള്‍ക്കായി ഭവനം ഫൗണ്ടേഷന്‍ കേരള എറണാകുളം ജില്ലയിലെ അറക്കപ്പടി വില്ലേജില്‍ പോഞ്ഞാശ്ശേരിയില്‍ 715 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 74 അപ്പാര്‍ട്ടുമെന്റുകള്‍ വില്‍പനക്ക് തയ്യാറായിക്കിയിട്ടുണ്ട്. അപേക്ഷ ഫോം ബിഎഫ് കെ, കെഐഎല്‍ഇ, കെഎഎസ്ഇ എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ അര്‍ഹത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകളോടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ഭവനം ഫൗണ്ടേഷന്‍ കേരള, ടിസി13/287/1, പനച്ചമൂട്ടില്‍, മുളവന ജംഗ്ഷന്‍, കുന്നുകുഴി, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ ജൂലൈ 27 ന് മുമ്പായി അയക്കണമെന്ന് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0471 2446632.
(പിആര്‍/എഎല്‍പി/1958)
- Log in to post comments