Skip to main content

പിന്നാക്ക വിഭാഗ മെഡിക്കൽ വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പ്

 

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടവരും (ഒ.ബി.സി.) സർക്കാർ അല്ലെങ്കില്‍ സർക്കാർ എയ്‌ഡഡ്‌ കോളേജുകളിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നവരും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടവരുമായ വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രത്യേക ധനസഹായം അനുവദിയ്ക്കുന്ന 2025-26 വർഷത്തെ സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷിയ്ക്കാം. ഇ-ഗ്രാൻറ്‌സ് പോർട്ടൽ മുഖേന 2025 ജൂലൈ 31 വരെ അപേക്ഷ സമർപ്പിക്കാം. സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർഥിനികൾ കോഴ്‌സ് ആരംഭിച്ച് രണ്ടു മാസത്തിനകം www.egrantz.kerala.gov.in വെബ് പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം. മുൻവർഷം അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ ഇ-ഗ്രാൻറ്‌സ് മുഖേന അപേക്ഷ ''റിന്യൂ'' ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. എറണാകുളം മേഖലാ ഓഫീസ് ഫോണ്‍: 0484 – 2983130.    

(പിആര്‍/എഎല്‍പി/1959)

date