Post Category
വായനാപക്ഷാചരണ താലൂക്ക് സമാപനം
അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍ ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബി സതികുമാരി, താലൂക്ക് സെക്രട്ടറി വിജു രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ ജി വാസുദേവന്‍, ജോയിന്റ് സെക്രട്ടറി വിനോദ് മുളമ്പുഴ,എക്സിക്യൂട്ടീവ് അംഗങ്ങളായ സിംലകുമാരി മീരാ സാഹിബ്, തെങ്ങമം ഗോപകുമാര്‍, ബിനു വെള്ളച്ചിറ, പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments