Skip to main content

സാഫ് ധനസഹായ പദ്ധതി

 സാഫ് മുഖേന നടപ്പാക്കുന്ന  പദ്ധതികള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് മത്സ്യ ത്തൊഴിലാളി  വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  രണ്ട് മുതല്‍ അഞ്ച് വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും  മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളുടെ   സഹായത്തോടെ  ഒറ്റയ്ക്ക് നടത്താവുന്ന ‘ഒരു കുടുംബത്തിന് ഒരു സംരംഭം’ തുടങ്ങുന്നതിനും ധനസഹായം നല്‍കുന്ന പദ്ധതികള്‍ക്കാണ് അപേക്ഷിക്കാനാവുക. ഒരു ഗുണഭോക്താവിന് സംരംഭത്തിന്റെ ആവശ്യം പരിഗണിച്ച് പരമാവധി 100000 രൂപ വരെ ഗ്രാന്റായി നല്‍കും.  75 ശതമാനം ഗ്രാന്റും, 20 ശതമാനം  ബാങ്ക്‌ലോണും, അഞ്ച് ശതമാനം  ഗുണഭോക്ത്യ വിഹിതവുമാണ്.  അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍   ഉള്‍പ്പെട്ടിട്ടുള്ള 18 മുതല്‍ 45 വയസ്സുവരെയുള്ള സ്ത്രീകളായിരിക്കണം.  മത്സ്യഭവനുകള്‍,  സാഫ് നോഡല്‍ ഓഫീസ്, www.safkerala.org   വെബ്‌സൈറ്റിലും അപേക്ഷകള്‍ ലഭിക്കും. അവസാന തീയതി  ജൂലൈ 21.  ഫോണ്‍: 9495681198, 8547783211.
 
 

date