Skip to main content

കൊല്ലം താലൂക്ക് വികസന സമിതി യോഗം  ചേര്‍ന്നു

ഹോട്ടലുകളില്‍ വിലവിവരപട്ടിക കര്‍ശനമായും പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊല്ലം താലൂക്ക് വികസന സമിതി   യോഗം ആവശ്യപ്പെട്ടു. കൊല്ലം കോര്‍പറേഷന്റെ മാലിന്യ നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, സര്‍ക്കാര്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, റോഡുകളിലെ കുഴി അടയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കൊല്ലം ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സ്ഥിര നിയമനം നടത്തണമെന്ന്  ആവശ്യപ്പെട്ട്  പ്രമേയം പാസാക്കി. എബ്രഹാം സാമുവലിന്റെ  അധ്യക്ഷനായ യോഗത്തില്‍   ഡെപ്യൂട്ടി തഹസില്‍ദാര്‍   ഷേര്‍ളി രാജപ്പന്‍,കിളികൊല്ലൂര്‍ ശിവപ്രസാദ്, തടത്തിവിള രാധാകൃഷ്ണന്‍,  ഫസലുദീന്‍ ഹാജി,   എം സിറാജുദ്ദിന്‍,   എന്‍ എസ് വിജയന്‍,   എം തോമസ്‌കുട്ടി,   ഡി ഗീതാകൃഷ്ണന്‍,   ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്,   കരിക്കോട് ജമീര്‍ലാല്‍,   എ ഇക്ബാല്‍കുട്ടി തുടങ്ങിയവര്‍  പങ്കെടുത്തു.
  

date