Skip to main content

പുസ്തക പ്രകാശനം ചൊവ്വാഴ്ച

ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ സാക്ഷരതാ പഠിതാവ് പി. ജാനകി രചിച്ച 'പൊന്‍പുലരിയില്‍' കവിതാസമാഹാരം ജൂലൈ എട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി പ്രകാശനം ചെയ്യും. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനന്‍ പുസ്തകം ഏറ്റുവാങ്ങും. ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ പുസ്തക പരിചയം നടത്തും.

date