Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

 ജില്ലയിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍വച്ച്  ജൂലൈ 15ന് ആരംഭിക്കുന്ന സി.സി.ടി.വി. ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യാം. ഇതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തുകൊടുക്കും. രജിസ്റ്റര്‍ ചെയ്യുന്നതിനായി 0481 2303307, 2303306 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
 

date